കണ്ണൂരില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

Published On: 30 May 2018 1:15 PM GMT
കണ്ണൂരില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: ടൂറിസം കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ നിന്നും കമിതാക്കള്‍ ചാടി മരിച്ച നിലയില്‍. പാപ്പിനിശ്ശേരി സ്വദേശികളായ കമല്‍ കുമാര്‍(22), അശ്വതി(20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച ഉച്ചയോടെ കെ.എല്‍.13 അഉ/6338 ബജാജ് പള്‍സര്‍ ബൈക്ക് കാഞ്ഞിരക്കൊല്ലിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ശശി പാറയില്‍ 200 അടി താഴ്ചയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പയ്യാവൂര്‍ പോലീസും ഇരിട്ടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇവരെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ ഇന്നലെ പരാതി നല്‍കിയിരുന്നു.

Top Stories
Share it
Top