തൊലിപ്പുറത്തെ ചികിത്സ പോരാ, രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് സുധീരന്‍

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനുണ്ടായ പരാജയത്തെ വിമർശിച്ച് മുൻ കെപിസിസി അദ്ധ്യക്ഷൻ വിഎം സുധീരൻ. യുഡിഎഫിനുണ്ടായ തോല്‍വിക്ക്...

തൊലിപ്പുറത്തെ ചികിത്സ പോരാ, രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് സുധീരന്‍

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനുണ്ടായ പരാജയത്തെ വിമർശിച്ച് മുൻ കെപിസിസി അദ്ധ്യക്ഷൻ വിഎം സുധീരൻ. യുഡിഎഫിനുണ്ടായ തോല്‍വിക്ക് തൊലിപ്പുറത്തെ ചികിത്സ പോരാ, രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്നും സുധീരൻ പറഞ്ഞു. ചെങ്ങന്നൂരില്‍ കനത്ത പരാജയമാണ് യുഡിഎഫ് നേരിടേണ്ടി വന്നത്. അവിടുത്തെ പ്രത്യേക സാഹചര്യമാകാം ഇങ്ങനെയൊരു ജനവിധിക്ക് കാരണം. പാര്‍ട്ടി നേതൃത്വവും യുഡിഎഫും വിശദമായി പരാജയം വിലയിരുത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

സംഘപരിവാറിന് കനത്ത തിരിച്ചടി നൽകി കോൺഗ്രസും മതേതര കക്ഷികളും മുന്നേറുന്നു എന്നത് പ്രത്യാശാജനകമായ കാഴ്ചയാണ്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഇത് ശുഭസൂചകമാണെന്ന് വിടി ബൽറാം പറ‍ഞ്ഞു.

രാഷ്ട്രീയ സാഹചര്യങ്ങൾ പലതും അനുകൂലമായിട്ടും മെച്ചപ്പെട്ട സ്ഥാനാർത്ഥിയുടെ സാന്നിധ്യമുണ്ടായിട്ടും ചെങ്ങന്നൂർ പോലുള്ള ഒരു മണ്ഡലത്തിലുണ്ടായ ഈ കനത്ത തോൽവിയിൽ നിന്ന് കോൺഗ്രസിനും യുഡിഎഫിനും പല പാഠങ്ങളും സ്വാഭാവികമായിത്തന്നെ ഉൾക്കൊള്ളാനുണ്ട്. സംഘടനാപരമായും രാഷ്ട്രീയമായും പല തിരുത്തലുകളും വരുത്തേണ്ടതുണ്ടെന്നും ഈ ജനവിധി ഓർമ്മപ്പെടുത്തുന്നു. എത്രമാത്രം ഗൗരവത്തോടെ ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നു എന്നത് കോൺഗ്രസിനേ സംബന്ധിച്ച് സുപ്രധാനമാണെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Story by
Read More >>