ജാമ്യ വ്യവസ്ഥയില്‍ ഇളവ്; മദനി കേരളത്തിലേക്ക്

Published On: 2018-05-02T17:30:00+05:30
ജാമ്യ വ്യവസ്ഥയില്‍ ഇളവ്; മദനി കേരളത്തിലേക്ക്

ബംഗളൂരു: അബ്ദുല്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് പോകാന്‍ കോടതി അനുമതി. അര്‍ബുദ രോഗിയായ അമ്മയെ കാണുന്നതിനായി മെയ് മൂന്ന് മുതല്‍ 11 വരെ യാണ് കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. എന്‍.ഐ.എ കോടതിയുടെതാണ് നടപടി.

കോടതി ഉത്തരവിന്റെ പകര്‍പ്പ് കൈപ്പറ്റിയ ശേഷം പൊലീസ് നടപടികളും പൂര്‍ത്തീകരിച്ച ശേഷം മാത്രമെ മദനിക്ക് കേരളത്തിലേക്ക് തിരിക്കാനാകൂ. കോടതി ഉത്തരവിന്റെ പകര്‍പ്പ് മദനി ഇതുവരെ കൈപ്പറ്റിയിട്ടില്ല.

ബംഗളൂര്‍ സ്‌ഫോടന കേസില്‍ 31ാം പ്രതിയായ മദനി കര്‍ശന വ്യവസ്ഥകളോടെ ബംഗളൂരുവില്‍ ജാമ്യത്തില്‍ കഴിയുകയാണ്. ഈ വ്യവസ്ഥകളിലാണ് കോടതി ഇളവ് അനുവദിച്ചത്.

Top Stories
Share it
Top