യാത്രയ്ക്കിടെ മദനി പള്ളിയില്‍ പോകുന്നത് പൊലീസ് തടഞ്ഞു

പാലക്കാട്: കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ ജുമാ നിസ്‌കരിക്കുന്നതില്‍ നിന്നും പൊലീസ് തടഞ്ഞു. സങ്കേതിക പ്രശ്‌നം...

യാത്രയ്ക്കിടെ മദനി പള്ളിയില്‍ പോകുന്നത് പൊലീസ് തടഞ്ഞു

പാലക്കാട്: കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ ജുമാ നിസ്‌കരിക്കുന്നതില്‍ നിന്നും പൊലീസ് തടഞ്ഞു. സങ്കേതിക പ്രശ്‌നം ഉന്നയിച്ചാണ് പള്ളിയില്‍ കയറുന്നത് തടഞ്ഞത്. തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് ശേഷം മദനിയെ പ്രാര്‍ത്ഥനയ്ക്ക് അനുവദിച്ചു.

ബംഗളൂരുവില്‍ നിന്നും കരുനാഗപ്പള്ളിയിലേക്കള്ള യാത്ര കഞ്ചിക്കോട് എത്തിയപ്പോഴാണ് സംഭവം. കഞ്ചിക്കോടിന് സമീപത്തെ ചടയന്‍കാലയിലെ പള്ളിയിലാണ് മദനി പ്രാര്‍ത്ഥന നടത്തിത്. കര്‍ണാടക പൊലീസ് കേരളാ പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പള്ളി പ്രവേശനം ഇല്ലാത്തതതാതിനാലാണ് തടഞ്ഞതെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രാര്‍ത്ഥനയ്ക്ക് അനുവാദം നല്‍കാത്തതില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

അര്‍ബുദ രോഗിയായ അമ്മയെ കാണുന്നതിനായാണ് മദനിക്ക് കോടതി ജ്യാമ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. മെയ് മൂന്ന് മുതല്‍ 11 വരെയാണ് മദനിക്ക് കേരളത്തില്‍ തങ്ങാന്‍ അനുമതിയുള്ളത്.