മധുവിന്റെ സഹോദരി ഇന്ന് കാക്കിയണിയും

Published On: 2018-07-02 03:00:00.0
മധുവിന്റെ സഹോദരി ഇന്ന് കാക്കിയണിയും

തൃശ്ശൂര്‍: അട്ടപ്പാടിയില്‍ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പൈടുത്തിയ ആദിവാസി യുവാവ് മധുവിന്റെ സഹോദരി ചന്ദ്രിക ഇന്നുമുതല്‍ കേരള പൊലീസില്‍. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി പൊലീസിലേക്ക് തെരഞ്ഞെടുത്ത ചന്ദ്രിക അടക്കമുള്ള 74 പേര്‍ക്ക് മുഖ്യമന്ത്രി ഇന്ന് നിയമന ഉത്തരവ് കൈമാറും.

ഭക്ഷണം മോഷ്ടിച്ചതിന്റെ പേരില്‍ സഹോദരനെ നാട്ടുകാര്‍ തല്ലിക്കൊന്ന ദിവസം കേരളമന:സാക്ഷിയെ ഞെട്ടിച്ച ദിവസം ചന്ദ്രിക പൊലീസ് സേനയിലേക്കുള്ള പിഎസ് സി അഭിമുഖപരീക്ഷയിലായിരുന്നു. സഹോദരനടക്കമുള്ള കുടുംബത്തെ പട്ടിണിയില്‍ നിന്നും കരകയറ്റാനുള്ള ജോലി ചന്ദ്രികയുടെ സ്വപ്നമായിരുന്നു. സഹോദരന്‍ പോയെങ്കിലും ചന്ദ്രികയുടെ ആ വലിയ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു.

ആദിവാസി യുവതി- യുവാക്കളെ സേനയിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമനം നടത്താന്‍ നിയമന ചട്ടങ്ങളില്‍ ഭേഗഗതി കൊണ്ടുവന്നിരുന്നു. അഭ്യസ്തവിദ്യരുടേയും കായികക്ഷമതയുള്ളവരുടെയും പട്ടിക കലക്ടമാര്‍ തയ്യാറാക്കി. അതില്‍ നിന്നും അഭിമുഖം നടത്തിയാണ് പിഎസ് സി 74 പേരെ തെരഞ്ഞെടുത്തത്. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം നല്‍കും. മാവോയിസ്റ്റു ഭിഷണിയുള്ള പ്രദേശങ്ങളിലടക്കം ഇവരുടെ സേവനം ഗുണം ചെയ്യുമെന്നാണ് ആഭ്യന്തരവകുപ്പിന്റെ കണക്കുകൂട്ടല്‍.

Top Stories
Share it
Top