മഹാരാജാസില്‍ എസ്എഫ്‌ഐ നേതാവിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ടുകാര്‍ കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോപ്പുലര്‍ ഫ്രണ്ട് - കാംപസ് ഫ്രണ്ട്...

മഹാരാജാസില്‍ എസ്എഫ്‌ഐ നേതാവിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ടുകാര്‍ കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോപ്പുലര്‍ ഫ്രണ്ട് - കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. രാത്രി 12.30 ഓടെയാണ് സംഭവം. മഹാരാജാസ് കോളേജില്‍ ഇന്ന് പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്.

പുറത്തു നിന്നുള്ളവരും സ്ഥലത്തുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പുറത്തു നിന്നെത്തിയവര്‍ കോളേജിലേക്ക് അതിക്രമിച്ചു കയറുന്നതിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു അക്രമമെന്ന് എസ് എഫ്‌ഐ ആരോപിച്ചു. അഭിമന്യുവിനെ ഒരാള്‍ പിന്നില്‍ നിന്ന് പിടിച്ചു നിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു. അഭിമന്യു സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. സംഭവത്തെ തുടര്‍ന്ന് രണ്ട് കാംപസ് ഫ്രണ്ടുകാര്‍ അറസ്റ്റിലായി.

കോട്ടയം സ്വദേശി ബിലാല്‍, ഫോര്‍ടുകൊച്ചി സ്വദേശി റിയാസ് എന്നിവരെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. അഭിമന്യുവിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവ സ്ഥലത്ത് പൊലീസ് ക്യാംപു ചെയ്യുന്നുണ്ട്.

Story by
Read More >>