ബാബുവിന്റെ കൊലപാതകം; രാഷ്ട്രീയമില്ല വ്യക്തിവൈരാ​ഗ്യമെന്ന് മാഹി പൊലീസ്

മാഹി: സിപിഎം നേതാവ് കന്നിപ്പൊയില്‍ ബാബുവിന്റെ കൊലപാതകം വ്യക്തിവൈരാഗ്യം മൂലമാണെന്ന് മാഹി പോലീസ്. പിടിയിലായ പ്രതികള്‍ക്ക് ബാബുവിനോട് ദീര്‍ഘനാളത്തെ...

ബാബുവിന്റെ കൊലപാതകം; രാഷ്ട്രീയമില്ല വ്യക്തിവൈരാ​ഗ്യമെന്ന് മാഹി പൊലീസ്

മാഹി: സിപിഎം നേതാവ് കന്നിപ്പൊയില്‍ ബാബുവിന്റെ കൊലപാതകം വ്യക്തിവൈരാഗ്യം മൂലമാണെന്ന് മാഹി പോലീസ്. പിടിയിലായ പ്രതികള്‍ക്ക് ബാബുവിനോട് ദീര്‍ഘനാളത്തെ വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പുതുച്ചേരി പോലീസ് സുപ്രണ്ട് അപൂര്‍വ ഗുപ്ത ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

എന്നാല്‍ ഇത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് കേരള പോലീസിന്റെ നിലപാട്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സി.പി.എം നേതാവായ കന്നിപ്പൊയില്‍ ബാബുവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ നിജേഷ്, ശരത്ത്, ഒ.പി രജീഷ്, ജറിന്‍ സുരേഷ്, സുനീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിജേഷ്, ശരത്ത്, ഒ.പി രജീഷ്, സുനീഷ് എന്നിവര്‍ ചേര്‍ന്നാണ് ബാബുവിനെ കൊലപ്പെടുത്തിയതെന്നും പിന്നീട് ജറിന്‍ സുരേഷിന്റെ വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് ഇറക്കിയ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെങ്കിലും വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.

ബാബുവിന്റെ കൊലപാതകത്തിന് പിന്നാലെ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനും മാഹിയില്‍ കൊല്ലപ്പെട്ടിരുന്നു.

Read More >>