മാഹിയിലേത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആര്‍

Published On: 2018-05-08 03:15:00.0
മാഹിയിലേത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആര്‍

മാഹി: പള്ളൂരില്‍ സിപിഎം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മരണം രാഷ്ട്രീയ കൊലപാതകങ്ങളെന്ന് എഫ്ഐആര്‍. രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് കൊലപാതക്കിലേക്ക് നയിച്ചതെന്നും പോലീസ്. തിങ്കളാഴ്ച രാത്രിയാണ് സിപിഎം പള്ളൂര്‍ ലോക്കല്‍കമ്മിറ്റി അംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലും ഓട്ടോ ഡ്രൈവറായ ഷമോജുമാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും സിപിഎമും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നതായാണ് ജില്ലയില്‍ നിന്നുളള റിപ്പോര്‍ട്ട്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. വാഹനഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

തിങ്കളാഴ്ച രാത്രിയാണ് സിപിഎം പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വെട്ടികൊന്നതെന്ന് സിപിഎം ആരോപിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ഓട്ടോ ഡ്രൈവര്‍ ഷമോജിന് വെട്ടേറ്റു. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണ്.

Top Stories
Share it
Top