പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച സംഭവം: മാതാവും കാമുകനും പിടിയില്‍  

Published On: 2018-07-24 12:45:00.0
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച സംഭവം: മാതാവും കാമുകനും പിടിയില്‍  

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഢിപ്പിച്ച സംഭവത്തില്‍ മാതാവിനേയും കാമുകനേയും മഞ്ചേരി ഇ ക ഷൈജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘം പിടികൂടി. കുട്ടിയുടെ മാതാവുമായി ഫോണ്‍ വഴി പരിചയപ്പെട്ട പ്രതി നിയാസ് (32) പിന്നിട് ഇവരുമായി അടുക്കുകയായിരുന്നു. കഴിഞ്ഞ ഒരു ര്‍ഷത്തോളമായി യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെ രണ്ടു മാസം മുന്‍പ് യുവതിയുടെ ബന്ധുക്കള്‍ കൈയ്യോടെ പിടികൂടിയിരുന്നു. തുടര്‍ന്ന് അന്ന് രാത്രി തന്നെ ഇയാളുടെ കൂടെ പോയ യുവതിയുമായി കോഴിക്കോട് ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു.

യുവതിയുമായി ബന്ധം സ്ഥാപിച്ച യുവാവ് ഭീഷണിപ്പെടടുത്തി അവരുടെ കൂട്ടിയേയും പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം കുട്ടി മാതാവിനോട് പറഞ്ഞങ്കിലും ആരോടും പറയരുത് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട്ടെ ലോഡ്ജില്‍ വച്ചാണ് ഇവരെ പിടികൂടിയത്. നിയാസിനെ ചോദ്യം ചെയ്തതില്‍ മറ്റൊരു യുവതിയേയും ഇയാള്‍ ഇത്തരത്തില്‍ മാസങ്ങളോളമായി മറ്റൊരു ലോഡ്ജില്‍ താമസിപ്പിച്ചു വന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ഭര്‍തൃമതികളായ യുവതികളുടെ ഫോണ്‍ നമ്പര്‍ സഘടിപ്പിച്ച് അവരുമായി അടുപ്പം സ്ഥാപിച്ച് പണവും ആഭരണങ്ങളും തന്ത്രപൂര്‍വ്വം കൈക്കലാക്കി അവരെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതി. കൂടുംബിനികളായതിനാല്‍ പരാതിപ്പെടാത്തതും ഇയാള്‍ക്ക് തുണയായി. ബന്ധപ്പെടുന്ന സ്ത്രീകളുമായി ഫോട്ടോ എടുക്കുന്ന പ്രതി പിന്നീട് ഈ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവരില്‍ നിന്നും പണവും ആഭരണങ്ങളും കൈക്കലാക്കിയിരുന്നത്. ഒരേ സമയം നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ പിടിക്കപ്പെട്ടതറിയാതെ നിരവധി സ്ത്രീകളാണ് ഫോണിലേക്ക് വിളിച്ചു കൊണ്ടിരുന്നത്. ഇയാളെ പിടികൂടിയതറിഞ്ഞ് നിരവധി പേര്‍ പരാതിയുമായി എത്തിയിട്ടുണ്ട്. മണല്‍ മണ്ണ് മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രതിയുടെ പേരില്‍ അനധികൃത മണല്‍ കടത്തലിന് മഞ്ചേരി സ്റ്റേഷനില്‍ കേസ് ഉണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും.

ആ ഷൈജു, ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗ ങ്ങളായ പി. സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, ദിനേശ് ,സല്‍മ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

Top Stories
Share it
Top