മലബാർ സിമന്റ്സ് അഴിമതി: വിജിലൻസിന് ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: മലബാർ സിമന്റ്സ് അഴിമതി അന്വേഷണത്തിൽ വിജിലൻസ് ഗുരുതരമായ അനാസ്ഥ കാണിക്കുന്നതായി ഹൈക്കോടതി. സുപ്രധാനമായ രേഖകൾ കൈയ്യിലിരുന്നിട്ടും വിജിലൻസ്...

മലബാർ സിമന്റ്സ് അഴിമതി: വിജിലൻസിന് ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: മലബാർ സിമന്റ്സ് അഴിമതി അന്വേഷണത്തിൽ വിജിലൻസ് ഗുരുതരമായ അനാസ്ഥ കാണിക്കുന്നതായി ഹൈക്കോടതി. സുപ്രധാനമായ രേഖകൾ കൈയ്യിലിരുന്നിട്ടും വിജിലൻസ് ഒന്നും ചെയ്തില്ല. തികഞ്ഞ നിഷ്ക്രിയത്വവും അലംഭാവവുമാണ് വിജിലൻസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും കോടതി നിരീക്ഷിച്ചു.

കേസുമായി ബന്ധപ്പെട്ട 36 ഫയലുകൾ കണ്ടെത്തിയത് സിബിഐ ആണ്. കേസിൽ പ്രതിയായ വി.എം രാധാകൃഷ്ണന്റെ വീട്ടിൽ നിന്നാണ് ഫയലുകൾ കണ്ടെത്തിയത്. വിജിലൻസിന് കണ്ടെത്താൻ കഴിയാതിരുന്ന ഫയലുകൾ സിബിഐ കണ്ടെത്തിയതെങ്ങനെ എന്ന് കോടതി ചോദിച്ചു. ഈ ഫയലുകൾ കരാറുകാരന്റെ വീട്ടിലെത്തിയതെങ്ങനെ എന്നും കോടതി സംശയം പ്രകടിപ്പിച്ചു.

മലബാർ സിമന്റ്സ് ജീവനക്കാരൻ ശശീന്ദ്രന്റെ മരണത്തെക്കുറിച്ച് സിബിഐ നടത്തിയ അന്വേഷണത്തിനിടയിലാണ് ഫയലുകൾ കണ്ടെത്തിയത്. വിജിലൻസിന് ഈ ഫയലുകൾ നേരത്തെ കണ്ടെത്താമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വരുത്തിയ വീഴ്ച്ച അന്വേഷണത്തെ തന്നെ ബാധിച്ചു. മലബാർ സിമന്റ്സിലെ അഴിമതി കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികൾ പരിഗണിച്ചപ്പോഴായിരുന്നു വിജിലൻസിനെതിരായ കോടതി വിമർശനം.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഡിവിഷൻ ബഞ്ചിന് വിടാൻ തീരുമാനിച്ചു. വിജിലൻസ് അന്വേഷിച്ചാൽ സത്യം തെളിയില്ലെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. കേസുമായി ബന്ധപ്പെട്ട ഫയലുകൾ രണ്ട് തവണ ഹൈക്കോടതിയിൽ നിന്ന് കാണാതായത് വിവാദം സൃഷ്ടിച്ചിരുന്നു.

Read More >>