മലബാര്‍ സിമന്റ്‌സ് മുന്‍ സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ മരിച്ചു

Published On: 2018-07-14 11:45:00.0
മലബാര്‍ സിമന്റ്‌സ് മുന്‍ സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ മരിച്ചു

പാലക്കാട്: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന(52) മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ടീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശശീന്ദ്രൻെറ മരണത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ടീനയുടെ മരണം. ടീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.

2011 ജനുവരി 24നാണ് പുതുശേരിയിലെ വീട്ടില്‍ ശശീന്ദ്രനെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് തെളിയിക്കാനായിരുന്നില്ല. തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടീന ഹൈക്കോടതിയെ സമീപിക്കുകയും കേസ് കോടതി സിബിഐയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട്‌ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ടീനയുടെ മരണം.

Top Stories
Share it
Top