മലബാര്‍ സിമന്റ്സ് അഴിമതി: ഫയലുകള്‍ നഷ്ടപ്പെട്ടത് ആസൂത്രിത സംഭവമെന്ന് ഹൈക്കോടതി

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി കേസിലെ ഫയലുകള്‍ നഷ്ടപ്പെട്ടത് ആസൂത്രിത സംഭവമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട...

മലബാര്‍ സിമന്റ്സ് അഴിമതി: ഫയലുകള്‍ നഷ്ടപ്പെട്ടത് ആസൂത്രിത സംഭവമെന്ന് ഹൈക്കോടതി

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി കേസിലെ ഫയലുകള്‍ നഷ്ടപ്പെട്ടത് ആസൂത്രിത സംഭവമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന് വിട്ടു.ഹൈക്കോടതിയില്‍ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായും ബെഞ്ച് നിരീക്ഷിച്ചു. അഴിമതി കേസുമായി ബന്ധപ്പെട്ട വിജിലന്‍സിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഫയലുകള്‍ ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പരാതി.