മലപ്പുറത്ത് ബസും വാനും കൂട്ടിയിടിച്ച് നാല് മരണം

Published On: 4 Jun 2018 11:15 AM GMT
മലപ്പുറത്ത് ബസും വാനും കൂട്ടിയിടിച്ച് നാല് മരണം

മലപ്പുറം: മമ്പാട് പൊങ്ങല്ലൂര്‍ പാലത്തിനു സമീപം ബസും വാനും കൂട്ടിയിടിച്ച് രണ്ടു സ്ത്രീകളുള്‍പ്പടെ നാല് പേര്‍ മരിച്ചു. വാനിലുണ്ടിയിരുന്ന ആലിങ്കല്‍
അക്ബറും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

നിലമ്പൂരിലേക്ക് പോവുകയായിരുന്ന ഓമ്നി വാന്‍ എതിരെ വന്ന സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയിൽ വാന്‍ പൂര്‍ണമായും തകര്‍ന്നു. വാനിൽ ഏഴുപേര്‍ ഉണ്ടായിരുന്നെങ്കിലും മൂന്നുപേര്‍ രക്ഷപ്പെട്ടു. മരിച്ചവരുടെ മൃതദേഹങ്ങള്‍ നിലമ്പൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Top Stories
Share it
Top