കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടര വയസുകാരി മരിച്ചു

Published On: 2018-07-15T21:15:00+05:30
കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടര വയസുകാരി മരിച്ചു

മലപ്പുറം : കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടര വയസുകാരി മരിച്ചു.വള്ളുവങ്ങാട് വാളനി മഹല്ലിലെ പുന്നക്കാടന്‍ മുഹമ്മദ് ഹനീഫയുടെ മകള്‍ ഫൈഹ ഫാത്തിമ (രണ്ടര) യാണ് മരിച്ചത്.

പിതാവ് ഹനീഫ, മാതാവ് കിടങ്ങയത്തെ പുഴക്കല്‍ ശരീഫയും, സഹോദരന്‍ മുഹമ്മദ് അഫീഫ് എന്നിവരും ഓട്ടോയിലുണ്ടായിരുന്നു. ഇവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കിഴക്കേ പാണ്ടിക്കാട്ട് കല്യാണത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. വള്ളുവങ്ങാട് ആലി മുസ്ല്യാര്‍ സ്മാരകത്തിനടുത്ത് വൈകുന്നേരമായിരുന്നു അപകടം.

മൃതദേഹം പെരിന്തല്‍മണ്ണ മൗലാന ആശുപത്രി മോര്‍ച്ചറിയില്‍. ഖബറടക്കം നാളെ ഉച്ചക്ക് വാളനി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

Top Stories
Share it
Top