അജ്ഞാത വാഹനമിടിച്ച് യുവാവ് റോഡില്‍ മരിച്ചനിലയില്‍

Published On: 7 Aug 2018 1:30 PM GMT
അജ്ഞാത വാഹനമിടിച്ച് യുവാവ് റോഡില്‍ മരിച്ചനിലയില്‍

മലപ്പുറം:വള്ളിക്കുന്ന് ആനങ്ങാടി സ്വെദേശിയെ അജ്ഞാത വാഹനമിടിച്ചു റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കിഴക്കേ പീടികയില്‍ മുഹമ്മദിന്റെ മകന്‍ അലി അക്ബര്‍ (37)നെയാണ് നെഞ്ചിന് താഴെ ആയി ചതഞരഞ്ഞ നിലയില്‍ കണ്ടെത്തിയത്.കോട്ടക്കടവിനും അത്താണിക്കലിനും ഇടയിലുള്ള എല്‍.പി.സ്റ്റോപ്പിന് സമീപത്താണ് അപകടം.പുലര്‍ച്ചെ 5.40ന് ഇതു വഴിപോയവര്‍ ആണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാരം കൂടിയ വാഹനത്തിന്റെ ടയറുകള്‍ ശരീരത്തിലൂടെ കയറിയിറങ്ങിയ നിലയില്‍ ആയിരുന്നു.വിവരമറിഞ്ഞു പരപ്പനങ്ങാടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ഇടിച്ച വാഹനം എന്താണെന്ന് കണ്ടെത്താന്‍ സമീപ പ്രദേശങ്ങളില്‍ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.അപകടം നടന്ന സമയത്തു ഇതുവഴി പോയ വാഹനങ്ങള്‍ ആണ് പരിശോധിക്കുന്നത്.കൊച്ചിയില്‍ നിന്നുള്ള നിരവധി കണ്ടെയ്‌നര്‍ ഉള്‍പ്പെടെയുള്ള ചരക്കുലോറികള്‍ ആണ് ഇത് വഴി കടന്നു പോവുന്നത്.

സഹോദരിയുടെ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.പരപ്പനങ്ങാടി പൊലീസ് അന്ന്വേഷണം ആരംഭിച്ചു.

Top Stories
Share it
Top