മലപ്പുറം ജില്ലാവിഭജനം അനിവാര്യം- മുസ്ലിം ലീഗ്‌

Published On: 2018-06-12T10:00:00+05:30
മലപ്പുറം ജില്ലാവിഭജനം അനിവാര്യം- മുസ്ലിം ലീഗ്‌

മലപ്പുറം: മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്നാവശ്യവുമായി വീണ്ടും മുസ്ലീം ലീഗ്. ജനസാന്ദ്രത കൂടുതലുള്ള ജില്ലയെ വികസനം മുന്‍നിര്‍ത്തി രണ്ടായി വിഭജിക്കണമെന്ന് മലപ്പുറം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഇതേ ആവശ്യം ലീഗ് മുന്നോട്ടുവച്ചിരുന്നു. മലപ്പുറം ജില്ലാ രൂപവത്കരണത്തിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ലീഗ് സംഘടിപ്പിക്കുന്ന പരിപാടികളുടെ വിശദീകരണ യോഗത്തിലാണ് തങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

Top Stories
Share it
Top