ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു

Published On: 2018-07-15 09:00:00.0
ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു

മലപ്പുറം: ദേശീയ പാതയിൽ കലിക്കറ്റ് സർവകലാശാലക്കടുത്ത് പാണമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു. കാറിനകത്ത് പുക കണ്ടതോടെ യാത്രക്കാർ ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ചേലേമ്പ്ര പാറയിൽ നാലകത്ത് സുബൈറിന്റെ കാറാണ് കത്തിയത്.

ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കാർ പൂർണ്ണമായും കത്തിയമർന്നു. സുബൈറും കുടുംബവും ചേളാരിയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ഒരു മണിക്കൂറോളം ദേശീയ പതയിൽ ഗതാഗതം സതംഭിച്ചു. ഷോട്ട് ഷർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Top Stories
Share it
Top