ഹര്‍ത്താല്‍ അക്രമാസ്‌ക്തമായി; മലപ്പുറം ജില്ലയില്‍ മൂന്നിടത്ത് നിരോധനാജ്ഞ

Published On: 16 April 2018 12:45 PM GMT
ഹര്‍ത്താല്‍ അക്രമാസ്‌ക്തമായി; മലപ്പുറം ജില്ലയില്‍ മൂന്നിടത്ത് നിരോധനാജ്ഞ

മലപ്പുറം : ജില്ലയിലെ മൂന്ന് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജില്ലാ പൊലീസ് മേധാവി നിരോധനാജ്ഞ പുറപ്പെടുവിച്ചു. താനൂര്‍, തീരുര്‍, പരപ്പനങ്ങാടി എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

പൊലീസ് നിയമത്തിലെ 78, 79 എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടപടി. മേഖലയില്‍ ക്രമസമാധാനം നില നിര്‍ത്തുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുവേണ്ടിയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെന്ന് പൊലിസ് മേധാവി അറിയിച്ചു.

ഈ മേഖലയില്‍ പ്രകടനങ്ങള്‍, റാലികള്‍, പൊതുസമ്മേളനങ്ങള്‍ എന്നിവ നിരോധിച്ചു. അക്രമത്തിന് ഉപയോഗിക്കുന്ന കല്ലുകള്‍, ആയുധങ്ങള്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കുന്നതും കൈവശം സൂക്ഷിക്കുന്നതും കുറ്റകരമായി പ്രഖ്യാപിച്ചു.

ജമ്മുകശ്മീരിലെ കഠ്‌വ ജില്ലയില്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്യ്ത് കൊന്ന ഹീന നടപടിയില്‍ പ്രതിഷേധിക്കാന്‍ വാട്‌സ് ആപ്പ് കൂട്ടായ്മകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അക്രമാസ്‌കതമായതിനെ തുടര്‍ന്നാണ് നടപടി. സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ പത്രകുറിപ്പില്‍ അറിയിച്ചു.

Top Stories
Share it
Top