മലപ്പുറം പ്രസ്സ് ക്ലബ്ബ് ആക്രമണം; ഒരു ആര്‍ എസ് എസുകാരന്‍ കൂടി അറസ്റ്റില്‍

Published On: 25 Jun 2018 2:30 PM GMT
മലപ്പുറം പ്രസ്സ് ക്ലബ്ബ് ആക്രമണം; ഒരു ആര്‍ എസ് എസുകാരന്‍ കൂടി അറസ്റ്റില്‍

മലപ്പുറം: പ്രസ് ക്ലബ്ബിൽ കയറി മാധ്യമപ്രവർത്തകരെ മർദിച്ച കേസിൽ ഒരു ആർഎസ്എസ് പ്രവർത്തകൻ കൂടി അറസ്റ്റിൽ. തിരൂരങ്ങാടി വെളിമുക്ക് സൗത്ത് പടിഞ്ഞാറേപുരയ്ക്കൽ നിധീഷ് (36) ആണ് അറസ്റ്റിലായത്. സിഐ , എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നു പുലർച്ചെ വെളിമുക്ക് സൗത്തിലെ വീട്ടിൽനിന്ന് നിധീഷിനെ അറസ്റ്റ് ചെയ്തത്.

മേയ് മൂന്നിനാണു മർദനമുണ്ടായത്. ആർഎസ്എസ് പ്രകടനത്തിനിടെ ഇരുചക്രവാഹനക്കാരനെ ആക്രമിക്കുന്ന ചിത്രം പകർത്തിയ ഫൊട്ടോഗ്രഫറെയും റിപ്പോർട്ടറെയും പ്രസ് ക്ലബ്ബിൽ കയറി മർദിക്കുകയായിരുന്നു. കസേരകൾ അലങ്കോലമാക്കുകയും ചെയ്തു.

ആർഎസ്എസ് പ്രവർത്തകരായ വാഴക്കാട് ചെറുവായൂർ നടക്കലക്കണ്ടി ദിലീപ്‌ കുമാർ (31), ചെറുവായൂർ കല്ലിങ്ങത്തൊടി ഷിബു (30) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. ഏഴുപേർ കൂടി പിടിയിലാകാനുണ്ട്.

Top Stories
Share it
Top