തിയേറ്ററിലെ പീഡനം: കുട്ടിയെ നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റി;അമ്മയെ പ്രതി ചേര്‍ത്തു

Published On: 2018-05-13T08:45:00+05:30
തിയേറ്ററിലെ പീഡനം: കുട്ടിയെ നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റി;അമ്മയെ പ്രതി ചേര്‍ത്തു

എടപ്പാള്‍: പീഡനത്തിനിരയായ പത്തുവയസുകാരിയെ മഞ്ചേരി നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റി. ഇരയായ കുഞ്ഞിന്റെ അമ്മയെ കേസില്‍ പ്രതി ചേര്‍ത്തു. കുട്ടികള്‍ക്കെതിരെയുള്ള പീഡനം തടയുന്ന പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.

കേസില്‍ അറസ്റ്റിലായ പാലക്കാട് സ്വദേശി വ്യവസായി മൊയ്തീന്‍ കുട്ടിയെ (60) ഇന്ന് മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജറാക്കും. കഴിഞ്ഞ ദിവസമാണ് ഇയാളെ പൊലീസ് പിടിക്കൂടിയത്. പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴി പൊലീസ് ഇന്ന് ശേഖരിക്കും.

അമ്മയുടെ അറിവോടെയാണ് പീഢനമെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം, കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മീഷന്‍ എം സി ജോസഫൈന്‍ വ്യക്തമാക്കി.

Top Stories
Share it
Top