മലപ്പുറം കോട്ടക്കലിൽ ബസ് മറിഞ്ഞ് ഒരു മരണം

Published On: 2018-07-14T16:30:00+05:30
മലപ്പുറം കോട്ടക്കലിൽ ബസ് മറിഞ്ഞ് ഒരു മരണം

മലപ്പുറം: കോഴിക്കോട്- തൃശൂർ ദേശീയപാതയിൽ കോട്ടക്കലിന് അടുത്ത എടരിക്കോട് പാലച്ചിറമാടിൽ സ്വകാര്യ ബസ് മറിഞ്ഞ് യാത്രക്കാരി മരിച്ചു. വളാഞ്ചേരി സ്വദേശി പ്രഭാവതിയമ്മ (57) യാണ് മരിച്ചത്. അൻപതോളം പേർക്ക് പരിക്കേറ്റു.

വൈകീട്ട് നാല് മണിയോടെ കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന വിനായക ബസാണ് അപകത്തിൽപ്പെട്ടത്. അമിത വേഗതയാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. ബസ് റോഡിൽ നിന്ന് നീക്കാൻ സാധിച്ചിട്ടില്ല. പ്രഭാവതിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Top Stories
Share it
Top