നിലമ്പൂരിൽ മലമ്പനി ബാധിച്ച് യുവാവ് മരിച്ചു

Published On: 2018-06-16 13:45:00.0
നിലമ്പൂരിൽ മലമ്പനി ബാധിച്ച് യുവാവ് മരിച്ചു

മലപ്പുറം: നിലമ്പൂരിൽ മലമ്പനി ബാധിച്ച് യുവാവ് മരിച്ചു. നിലമ്പൂർ ചക്കാലക്കുത്ത് താഴത്തെ വീട്ടിൽ സുന്ദരന്റെ മകൻ വിനോദ് (31) ആണ് മരിച്ചത്. ജൂൺ നാല് മുതൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് മലമ്പനി കണ്ടെത്തിയതിനെ തുടർന്ന് മഞ്ചേരിയിലേക്ക് മാറ്റിയതായിരുന്നു. അവിവാഹിതനാണ്.

Top Stories
Share it
Top