പുരസ്‌ക്കാരത്തിളക്കത്തില്‍ മലയാളം

ന്യൂഡല്‍ഹി: 65ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ മിന്നിത്തിളങ്ങി മലയാള സിനിമ. മികച്ച സംവിധായകനടക്കം 10 പ്രധാനപുരസ്‌ക്കാരങ്ങളാണ് മലയാളത്തെ...

പുരസ്‌ക്കാരത്തിളക്കത്തില്‍ മലയാളം

ന്യൂഡല്‍ഹി: 65ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ മിന്നിത്തിളങ്ങി മലയാള സിനിമ. മികച്ച സംവിധായകനടക്കം 10 പ്രധാനപുരസ്‌ക്കാരങ്ങളാണ് മലയാളത്തെ തേടിയെത്തിയത്. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിച്ചത്. മലയാള ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഴാം തവണയാണ് ജയരാജ് ദേശീയ അവാര്‍ഡിന് അര്‍ഹനാകുന്നത്. മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ട ഗാനഗന്ധര്‍വ്വന്‍ ഡോ.കെ.ജെ യേശുദാസിന്റെ എട്ടാമത്തെ ദേശീയ അവാര്‍ഡുമാണിത്.

ഇത്തവണ ദേശീയ പുരസ്‌ക്കാരം നേടിയവരില്‍ ജയരാജ്, ഡോ.കെ.ജെ യേശുദാസ്, പാര്‍വതി, ദീലീഷ് പോത്തന്‍ എന്നിവര്‍ നേരത്തെയും ദേശീയ തലത്തില്‍ പുരസ്‌ക്കാരം നേടിയവരാണ്. മികച്ച സംവിധായകന്‍, സാമൂഹിക പ്രസക്തിയുള്ള ചിത്രം,മികച്ച ഗായകന്‍, മികച്ച സഹനടന്‍,മികച്ച തിരക്കഥ,ഛായാഗ്രഹണം,പ്രൊഡക്ഷന്‍ ഡിസൈന്‍,മികച്ച അവലംബിത തിരക്കഥ തുടങ്ങിയ പുര സ്‌ക്കാരങ്ങളാണ് മലയാളത്തിനു ലഭിച്ചിട്ടുള്ളത്. ഇറാഖിലെ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ നഴ്‌സുമാരുടെ കഥ പറയുന്ന ടേക്ക് ഓഫ് എന്ന ചിത്രത്തിനും മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച നടി പാര്‍വതിക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.

കഥേതര വിഭാഗത്തില്‍ വയനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള സ്ലേവ് ജനസിസ് എന്ന ചിത്രം മലയാളിയായ അനീസ് കെ. മാപ്പിളക്ക് പുരസ്‌കാരം നേടിക്കൊടുത്തു. പുരസ്‌ക്കാരങ്ങള്‍ ഇങ്ങനെ; മികച്ച സംവിധായകന്‍- ജയരാജ്(ഭയാനകം), മികച്ച ഗായകന്‍- കെ.ജെ. യേശുദാസ് (പോയ് മറഞ്ഞ കാലം- വിശ്വാസപൂര്‍വ്വം മന്‍സൂര്‍), മികച്ച തിരക്കഥ- സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും) മികച്ച അവലംബിത തിരക്കഥ- ജയരാജ് (ഭയാനകം), മികച്ച ക്യാമറാമാന്‍- നിഖില്‍ എസ് പ്രവീണ്‍ (ഭയാനകം), മികച്ച സഹനടന്‍- ഫഹദ് ഫാസില്‍ മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാമന്‍ (ടേക്ക് ഓഫ്), മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം- ആളൊരുക്കം, മികച്ച മലയാള സിനിമ- തൊണ്ടിമുതലും ദൃക്സാക്ഷിയും (ദിലീഷ് പോത്തന്‍), ജൂറിയുടെ പ്രത്യേക പരാമര്‍ശം പാര്‍വതി (ടേക്ക് ഓഫ്) കഥേതര വിഭാഗം മികച്ച ചിത്രം സ്ലേവ് ജനസിസ്.

Story by
Read More >>