താരരാജാക്കന്‍മാര്‍ അല്‍പന്‍മാര്‍; കഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്നത് സാമൂഹ്യവിരുദ്ധരെ: ജി സുധാകരന്‍

തിരുവനന്തപുരം: മലയാളത്തിലെ താരരാജാക്കന്‍മാര്‍ പഠിപ്പിക്കുന്നത് കൊലയുടെ കലയാണെന്നും അവര്‍ ചാര്‍ലി ചാപ്ലിനെ കണ്ടുപഠിക്കണമെന്നും മന്ത്രി ജി സുധാകരന്‍....

താരരാജാക്കന്‍മാര്‍ അല്‍പന്‍മാര്‍; കഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്നത് സാമൂഹ്യവിരുദ്ധരെ: ജി സുധാകരന്‍

തിരുവനന്തപുരം: മലയാളത്തിലെ താരരാജാക്കന്‍മാര്‍ പഠിപ്പിക്കുന്നത് കൊലയുടെ കലയാണെന്നും അവര്‍ ചാര്‍ലി ചാപ്ലിനെ കണ്ടുപഠിക്കണമെന്നും മന്ത്രി ജി സുധാകരന്‍. ചാര്‍ലി ചാപ്ലിന്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും നികുതി വെട്ടിപ്പു നടത്തുകയും ചെയ്തിട്ടില്ല. അമ്മയെന്ന സംഘടനയുണ്ടാക്കുകയോ ഫാഷിസ്റ്റ് പ്രവണത കാണിക്കുകയോ ചെയ്തിട്ടില്ല. മലയാള താരങ്ങള്‍ യുവതലമുറയെ ജയിലിലേക്ക് അയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രവര്‍ത്തികളിലൂടെ താരരാജാക്കന്‍മാര്‍ അല്‍പത്തരമാണ് കാണിക്കുന്നത്. സിനിമയിലെ അവരുടെ കഥാപാത്രങ്ങള്‍ സാമൂഹ്യ വിരുദ്ധരും. അതുകൊണ്ടുതന്നെ നമ്മുടെ കുട്ടികളെ ലോകസിനിമയുമായി പരിജയപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോട്ടണ്‍ഹില്‍ എല്‍പിഎസില്‍ പുരോഗമനകലാസാഹിത്യ സംഘടന വഴുതക്കാട് യൂനിറ്റും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച കുട്ടികളുടെ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More >>