ലഹരി  മരുന്നുമായി നിരവധി കേസിലെ പ്രതി അറസ്റ്റിൽ‌

Published On: 8 July 2018 10:45 AM GMT
ലഹരി  മരുന്നുമായി നിരവധി കേസിലെ പ്രതി അറസ്റ്റിൽ‌

കാസര്‍കോട്: ലക്ഷങ്ങള്‍ വിലവരുന്ന ലഹരിമരുന്നുമായി നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍. അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ മുഹമ്മദ് ഹബീബ് റഹ്മാന്‍ (22) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ഏഴരയോടെ പുലിക്കുന്ന് പാര്‍ക്കിന് സമീപം വച്ചാണ് അറസ്റ്റ്.

കാസര്‍കോട് സി.ഐ സി.എ അബ്ദുല്‍റഹീമിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി പിടികൂടുകയായിരുന്നു. പ്ലാസ്റ്റിക് പൊതിക്കകത്താക്കി ചെറു ഭരണിയില്‍ സൂക്ഷിച്ച ആറ് ഗ്രാം മയക്കുമരുന്നാണ് കണ്ടെത്തിയത്. ഗോവയില്‍ നിന്നാണ് ഇത് കൊണ്ടുവന്നതെന്ന് ഹബീബ് മൊഴി നല്‍കിയിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിക്കുകയാണ് ഈ യാളുടെ രീതി. പ്രത്യേക കടലാസിനകത്ത് പൊതിഞ്ഞ് പുകച്ചും ഗുളികരൂപത്തിലുമാക്കിയുമാണ് ഇത്തരം മയക്കുമരുന്ന് ഉപയോഗിക്കുന്നത്. എക്‌സ്, മോളി, എക്സ്റ്റസി എന്നീപേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്. കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനാണ് ഇത് എത്തിച്ചതെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു.

Top Stories
Share it
Top