മാവോയിസ്റ്റുകൾ ബന്ദിയാക്കിയ മൂന്നാമത്തെയാളും രക്ഷപ്പെട്ടു; തിരച്ചിൽ തുടരുന്നു

കൽപറ്റ: വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ മൂന്നാമത്തെ മറുനാടന്‍ തൊഴിലാളിയും രക്ഷപ്പെട്ടു. ബംഗാൾ സ്വദേശിയായ അലാവുദീനാണ് രക്ഷപ്പെട്ടത്....

മാവോയിസ്റ്റുകൾ ബന്ദിയാക്കിയ മൂന്നാമത്തെയാളും രക്ഷപ്പെട്ടു; തിരച്ചിൽ തുടരുന്നു

കൽപറ്റ: വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ മൂന്നാമത്തെ മറുനാടന്‍ തൊഴിലാളിയും രക്ഷപ്പെട്ടു. ബംഗാൾ സ്വദേശിയായ അലാവുദീനാണ് രക്ഷപ്പെട്ടത്. രണ്ടുപേർ വെള്ളിയാഴ്ച രക്ഷപ്പെട്ടിരുന്നു.

കള്ളാടി തൊള്ളായിരം എമറാള്‍ഡ് എസ്റ്റേറ്റിലാണ് വെള്ളിയാഴ്ച രാത്രി നിര്‍മാണത്തൊഴിലാളികളെ തോക്കുചൂണ്ടി മാവോവാദി സംഘം ബന്ദികളാക്കിയത്. മൂന്നുതൊഴിലാളികളില്‍ രണ്ടു പേരെയാണ് ബന്ദികളാക്കിയത്. ആയുധധാരികളായ മാവോയിസ്റ്റ് സംഘത്തില്‍ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയും ഉള്ളതായി രക്ഷപ്പെട്ട തൊഴിലാളി പൊലീസിന് മൊഴി നൽകിയിരുന്നു.

തൊഴിലാളികളെ ബന്ധിയായക്കിയതിനെ തുടർന്ന് രാത്രിയോടെ പ്രദേശത്ത് തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള പൊലീസ് സംഘം എത്തിയിരുന്നു. എന്നാല്‍, രാത്രിയായതിനാലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്തും രാത്രി ഓപ്പറേഷന്‍ വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു. മാവോവാദികളുടെ പതിവനുസരിച്ച് അധികനേരം തങ്ങാനിടയില്ലെന്ന നിഗമനത്തില്‍ കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, മാവോയിസ്റ്റുകൾക്കായി പൊലീസും മാവോയിസ്റ്റ് വിരുദ്ധസേനയായ തണ്ടർബോൾട്ടും രാവിലെ തെരച്ചിൽ നടത്തുമെന്നാണ് വിവരം
മാസങ്ങള്‍ക്കുശേഷമാണ് വയനാട്ടില്‍ വീണ്ടും മാവോവാദികള്‍ പ്രത്യക്ഷപ്പെടുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാവോവാദി സാന്നിധ്യമുണ്ടെങ്കിലും അടുത്തിടെയൊന്നും എവിടെനിന്നും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടില്ല.

Read More >>