കയറ്റിറക്ക് തൊഴിലാളിയെ തലക്കടിച്ചുകൊന്നു

Published On: 1 Jun 2018 6:30 AM GMT
കയറ്റിറക്ക് തൊഴിലാളിയെ തലക്കടിച്ചുകൊന്നു

തിരൂര്‍: മത്സ്യമാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളിയെ തലക്ക് കല്ലുകൊണ്ടടിച്ച് കൊന്നു. തിരൂര്‍ മാര്‍ക്കറ്റിലെ തൊഴിലാളി നിറമരതൂര്‍ കാളാട് പത്തംപാട് സെയ്തലവി (50) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി മാര്‍ക്കറ്റിലെ തൊഴിലാളികള്‍ വിശ്രമിക്കുന്ന മുറിയില്‍ കിടക്കുകയായിരുന്നു കൊല്ലപ്പെട്ട സെയ്തലവി. കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ മാനസിക അസ്വാസ്ഥ്യ പ്രകടിപ്പിച്ച് കണ്ടിരുന്ന ആളായിരിക്കാം കൊലയ്ക്കു പിന്നിലെന്നാണ് പൊലീസ് സംശയം. ഉറങ്ങുന്നതിനിടെ വലിയ കല്ല് തലയ്ക്കിട്ടതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഇന്നു രാവിലെ മറ്റു തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തകുയായിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിച്ചു വരുന്നുതായി പൊലീസ് പറഞ്ഞു. അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി തിരൂര്‍ എസ് ഐ സുമേഷ് സുധാകരന്‍ അറിയിച്ചു.

Top Stories
Share it
Top