യുഡിഎഫോ, എല്‍ഡിഎഫോ?; ചെങ്ങന്നൂരിലെ നിലപാട് മാണി വെള്ളിയാഴ്ച വ്യക്തമാക്കും

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണ ആര്‍ക്കെന്ന് വെള്ളിയാഴ്ച അറിയാം. വെള്ളിയാഴ്ച ചേരുന്ന പാര്‍ട്ടി...

യുഡിഎഫോ, എല്‍ഡിഎഫോ?; ചെങ്ങന്നൂരിലെ നിലപാട് മാണി വെള്ളിയാഴ്ച വ്യക്തമാക്കും

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണ ആര്‍ക്കെന്ന് വെള്ളിയാഴ്ച അറിയാം. വെള്ളിയാഴ്ച ചേരുന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യുമെന്ന് കെഎം മാണി പറഞ്ഞു.

മുന്നണി ബന്ധത്തെ കുറിച്ച് തീരുമാനമെടുക്കാനുള്ള സമയമല്ല ഇത്. നിലവില്‍ ഇരുമുന്നണികളോടും സമദൂരനിലപാടാണ് ഉള്ളതെന്നും മാണി പറഞ്ഞു.

മാണി തങ്ങളെയാണ് പിന്തുണക്കുക എന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ആര്‍എസ്എസിന്റേതൊഴിച്ച് മറ്റാരുടേയും വോട്ടുകള്‍ വാങ്ങുമെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.


Story by
Read More >>