വയനാട്ടില്‍ ഇതരസംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകള്‍ തടഞ്ഞുവെച്ചു

Published On: 20 July 2018 2:30 PM GMT
വയനാട്ടില്‍ ഇതരസംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകള്‍ തടഞ്ഞുവെച്ചു

മേപ്പാടി: വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകള്‍ തടഞ്ഞുവെച്ചുവെന്ന് റിപ്പോർട്ട്. കള്ളാടി തൊള്ളായിരം എംമറാള്‍ഡ് എസ്റ്റേറ്റിലെ തൊളിലാളികളെയാണ് സായുധരായ മാവോയിസ്റ്റുകള്‍ തടഞ്ഞുവെച്ചിരിക്കുന്നത്. രണ്ട് ഇതര ഇതര സംസ്ഥാന തൊഴിലാളികളെയാണ് തടഞ്ഞുവെച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ട് എസ്റ്റേറ്റ് അധികൃതരെ ഫോണില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

എസ്‌റ്റേറ്റ് അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്. നാലംഗസംഘമാണ് തൊഴിലാളികളെ തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് വിവരം. ഒരുസ്ത്രീയും മൂന്ന് പുരുഷന്‍മാരുമാണ് സംഘത്തിലുള്ളത്. പോലീസ് സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top Stories
Share it
Top