ബിഷപ്പിനെതിരായ പരാതി ലഭിച്ചിട്ടില്ലെന്ന് മാർ ആലഞ്ചേരി

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍...

ബിഷപ്പിനെതിരായ പരാതി ലഭിച്ചിട്ടില്ലെന്ന് മാർ ആലഞ്ചേരി

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലാണ് ആലഞ്ചേരി ഇക്കാര്യം പറഞ്ഞത്. മഠത്തിലെ കാര്യങ്ങള്‍ മാത്രമാണ് കന്യാസ്ത്രീ അന്ന് തന്നോട് പറഞ്ഞത്. എന്നാല്‍ മറ്റൊരു സഭയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ മേലധികാരികളെ അറിയിക്കാന്‍ ഉപദേശിച്ചുവെന്നും മൊഴിയിലുണ്ട്.

2015ല്‍ തന്നെ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയിരുന്നതായി കന്യാസ്ത്രീ വെളിപ്പെടുത്തിയിരുന്നു. പക്ഷെ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇത് നിഷേധിച്ചിരുന്നു. പിന്നീട് കത്ത് നല്‍കിയത് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നതോടെ സഭ പ്രതിരോധത്തിലായിരുന്നു. കര്‍ദിനാള്‍ അറിയിച്ചത് അനുസരിച്ചാണ് സംഘം മൊഴി എടുക്കനെത്തിയത്. മൊഴിയെടുക്കല്‍ രണ്ട് മണിക്കൂര്‍ നീണ്ടു.

Read More >>