മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു

Published On: 10 Aug 2018 3:45 AM GMT
മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ശേഷം കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ആറുമണിക്കൂറോളം നീണ്ടുനിന്നു.

ഔദ്യോഗികവാഹനത്തിനു പകരം സ്വകാര്യ വാഹനത്തിലാണ് ആലഞ്ചേരി ചോദ്യം ചെയ്യലിനെത്തിയത്. ഭൂമിയിടപാടിലെ ഇടനിലക്കാരുടെ വീട്ടില്‍ ഒരു മാസം മുമ്പ് അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആലഞ്ചേരിയെ ചോദ്യം ചെയ്യലിനായി അധികൃതര്‍ വിളിപ്പിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട രേഖകളിലെല്ലാം ഒപ്പു വച്ചിട്ടുള്ളത് ആലഞ്ചേരിയാണെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

ഇടനിലക്കാരന്‍ സാജു വര്‍ഗീസിന് അടക്കം ഭൂമി ഇടപാടില്‍ കണക്കില്‍ പെടാത്ത പണം ലഭിച്ചിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഈ ഇടപാടുകളെ കുറിച്ച് ചോദ്യം ചെയ്യാനാണ് ആലഞ്ചേരിയെ ആദായനികുതി വകുപ്പ് അധികൃതര്‍ വിളിച്ചു വരുത്തിയത്.

Top Stories
Share it
Top