വ്യാപാരി തീകൊളുത്തി മരിച്ച നിലയില്‍

Published On: 26 Jun 2018 7:00 AM GMT
വ്യാപാരി തീകൊളുത്തി മരിച്ച നിലയില്‍

കോഴിക്കോട്: വടകര നഗരത്തിലെ പലചരക്ക് വ്യാപാരിയെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടോത്ത് കാവില്‍ റോഡ് ബവിതാലയത്തില്‍ അശോകന്‍ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.

വീട്ടിലെ ഓഫീസ് മുറിയില്‍ തീ കൊളുത്തുകയായിരുന്നു. ഫയര്‍ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ബേബി

Top Stories
Share it
Top