മുഖംമൂടി സംഘം റിട്ട.അധ്യാപികയെ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ ഊരിയെടുത്തു

Published On: 12 Jun 2018 11:30 AM GMT
മുഖംമൂടി സംഘം റിട്ട.അധ്യാപികയെ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ ഊരിയെടുത്തു

കാഞ്ഞങ്ങാട്: റിട്ട-അധ്യാപകയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഒമ്പത് പവൻ സ്വർണാഭരണങ്ങൾ ദേഹത്തു നിന്നു ഊരിയെടുത്തു. അലമാരയിലുണ്ടായിരുന്ന 1000 രൂപയും സംഘം കവർന്നു. വെള്ളിക്കോത്ത് അജാനൂർ പഞ്ചായത്ത് ഓഫിസിന് സമീപം തനിച്ച് താമസിക്കുന്ന റിട്ട. അധ്യാപിക ഓമനയെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം കൊള്ളയടിച്ചത്.

പുലർച്ചെ വീടിന്റെ മുൻഭാഗത്തെ വാതിൽ തകർത്ത് അകത്തു കടന്ന സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തിനിർത്തി ആഭരണങ്ങൾ ഊരി
വാങ്ങിക്കുകയായിരുന്നുവെന്ന് ഓമന ടീച്ചർ ഹൊസ്ദുർഗ് പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു. കഴുത്തിലുണ്ടായിരുന്ന മാലയും കൈയ്യിലെ വളകളുമാണ് കൊള്ളയടിച്ചത്.

മോഷ്ടാക്കളുടെ ഭീഷണിയിൽ വിറങ്ങലിച്ചു പോയ ഇവർ പിന്നീട്, വളരെ വൈകിയാണ് സംഭവം പിലാത്തറയിലുള്ള മകനെ വിളിച്ചറിയിച്ചത്. മകൻ നാട്ടിലെ സുഹൃത്തിനെ അറിയിച്ച പ്രകാരം പോലിസിൽ വിവരം നൽകുകയായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു.

Top Stories
Share it
Top