മഞ്ചേരിയിൽ ഫുട് വെയർ ഗോഡൗണിൽ വൻ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം

Published On: 2018-07-19 05:30:00.0
മഞ്ചേരിയിൽ ഫുട് വെയർ ഗോഡൗണിൽ വൻ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം

മഞ്ചേരി: മെഡിക്കൽ കോളജിന് സമീപം ഫുട് വെയർ ഗോഡൗണിലുണ്ടായ തീപ്പിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. ലെതർ പ്ലാനറ്റ് ഷോറൂo പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഭൂഗർഭ നിലയിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ചെരിപ്പ് അഗ്നിക്കിരയായി.

തീ മുകൾ നിലകളിലേക്കും സമീപത്തെ കെട്ടിടങ്ങളിലേക്കും പടരുന്നത് തടയാനായതിനാൽ നഷ്ടത്തിന്റെ തോത് കുറക്കാനായി. മഞ്ചേരി , പെരിന്തൽമണ്ണ, നിലമ്പൂർ, തിരുവാലി, മലപ്പുറം എന്നിവിടങ്ങളിൽ നിന്നെത്തിയ ഏഴ് ഫയർ യൂനിറ്റുകൾ ചേർന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Top Stories
Share it
Top