മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു

Published On: 2018-07-18 06:00:00.0
മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു

കോഴഞ്ചേരി: മാതൃഭൂമി കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ്(49) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

1997 ല്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയായി മാധ്യമ രം​ഗത്തേക്ക് പ്രവേശിച്ച ബിജുരാജ് പ്രതിരോധം, സാമ്പത്തികം, ശാസ്ത്രം, രാജ്യാന്തരം അടക്കമുള്ള വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ചെങ്ങന്നൂര്‍ സ്വദേശിയാണ്. ഭാര്യ ഹേമ. ഏക മകന്‍ ഗൗതം.

Top Stories
Share it
Top