പ്രതിഷേധം ഫലം കണ്ടു; ജയജീഷിന് ഇന്‍ഷൂറന്‍സ് തുക കൈമാറി

കോഴിക്കോട്: മൂന്നരവര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പുതിയങ്ങാടി പള്ളിക്കണ്ടിയില്‍ പടിഞ്ഞാറെ വട്ടക്കണ്ടി വീട്ടില്‍ കെ.പി ജയജീഷിനുള്ള...

പ്രതിഷേധം ഫലം കണ്ടു; ജയജീഷിന് ഇന്‍ഷൂറന്‍സ് തുക കൈമാറി

കോഴിക്കോട്: മൂന്നരവര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പുതിയങ്ങാടി പള്ളിക്കണ്ടിയില്‍ പടിഞ്ഞാറെ വട്ടക്കണ്ടി വീട്ടില്‍ കെ.പി ജയജീഷിനുള്ള ഇന്‍ഷൂറന്‍സ് തുക മത്സ്യഫെഡ് കൈമാറി. അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ മത്സ്യത്തൊഴിലാളി പുതിയങ്ങാടി പള്ളിക്കണ്ടിയില്‍ പടിഞ്ഞാറെ വട്ടക്കണ്ടി വീട്ടില്‍ കെ.പി ജയജീഷിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്‍ഷുറന്‍സ് തുക കൈമാറിയിരുന്നില്ല.

അര്‍ഹതപ്പെട്ട ആനുകൂല്ല്യം നിഷേധിക്കുന്നതിനെതിരെ ജയജീഷിന്റെ ഭാര്യ സന്ധ്യയും മക്കളും വെള്ളയില്‍ മത്സ്യഫെഡ് ജില്ലാ ഓഫീസിന് മുമ്പില്‍ കഴിഞ്ഞ ദിവസം കുത്തിയിരിപ്പും നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ജയജീഷിന്റെ വീട്ടിലെത്തിയ മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍ ചെക്ക് കുടുംബത്തിന് കൈമാറി.

മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് ശേഷമാണ് പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥയാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തെപറ്റി അന്വേഷിച്ചപ്പോള്‍ പരിക്കേറ്റിവര്‍ വിവരം അറിയിച്ചില്ലെന്നാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്. ഈ മറുപടികൊണ്ട് തൃപ്തിപെടാന്‍ കഴിയില്ല.

തൊഴിലാളികള്‍ക്ക് ആവശ്യമായ സേവനം ചെയ്യാന്‍ നിയോഗിച്ചവരാണ് ഉദ്യോഗസ്ഥര്‍. പരിക്കേറ്റവര്‍ പരാതി നല്‍കിയില്ലെങ്കിലും ഫീല്‍ഡിലുള്ളവര്‍ ബന്ധപ്പെട്ടവരെ വിവരം അറിയിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണം. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

Read More >>