മഴ ശക്തിപ്രാപിക്കുന്നു, എട്ട് ജില്ലകളില്‍ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എട്ട്് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ...

മഴ ശക്തിപ്രാപിക്കുന്നു, എട്ട് ജില്ലകളില്‍ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എട്ട്് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. പൊതു പരീക്ഷകള്‍, സര്‍വകലാശാല പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമില്ല.

അതേസമയം സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുകയാണ്. ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ മഴ മധ്യകേരളത്തിലും മലയോര മേഖലകളിലും തുടരുകയാണ്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച രാവിലെ വരെ മഴ ശക്തിപ്രാപിക്കാനാണ് സാധ്യത. ഒഡീഷ-ആന്ധ്ര തീരത്തും ബംഗാള്‍ ഉള്‍ക്കടലിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴ ശക്തിപ്പെടുത്തുന്നത്. തിരുവനന്തപുരം, പത്തനംത്തിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോട്ടയം ജില്ലകളില്‍ ഇന്നു രാവിലെ മുതല്‍ കനത്ത മഴയാണ്. കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലും ചെറിയ തോതില്‍ മഴപെയ്യുന്നുണ്ട്. മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.