പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച്ച നിരാശാജനകം: മുഖ്യമന്ത്രി

Published On: 2018-07-19 07:00:00.0
പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച്ച നിരാശാജനകം: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയുമായി നടത്തിയ കൂടികാഴ്ച അവസാനിച്ചു. കൂടികാഴ്ച നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഉറപ്പു നല്‍കിയില്ല. റേഷന്‍ വിഹിതം പുനഃസ്ഥാപിക്കാനാകില്ലെന്നും ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് മാത്രമേ വിഹിതം നല്‍കാനാകുമെന്നും കേരളത്തിന് മാത്രമായി ഇളവ് അനുവദിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു

അതേസമയം, മഴക്കെടുതിയില്‍ ആവശ്യമായ സഹായം ഉറപ്പാക്കുമെന്ന് മോദി കൂടിക്കാഴ്ചയില്‍ പറഞ്ഞു.

Top Stories
Share it
Top