ക്വാട്ട നിശ്ചയിച്ച് നിയന്ത്രണം:  മില്‍മ തീരുമാനം പിന്‍വലിക്കണം-കര്‍ഷകര്‍

Published On: 29 Jun 2018 7:45 AM GMT
ക്വാട്ട നിശ്ചയിച്ച് നിയന്ത്രണം:  മില്‍മ തീരുമാനം പിന്‍വലിക്കണം-കര്‍ഷകര്‍

കോഴിക്കോട്: സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പാലും മില്‍മ ക്ഷീര സംഘങ്ങള്‍ വഴി സ്വീകരിക്കണമെന്ന നിയമം നിലനില്‍ക്കേ പാല്‍ ഉത്പാദനം കൂടുതലാണെന്നുപറഞ്ഞ് ക്ഷീര സംഘങ്ങള്‍ക്ക് ക്വാട്ട നിശ്ചയിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയ തീരുമാനം മില്‍മ പിന്‍വലിക്കണമെന്ന് മലബാര്‍ ഡയറി ഫാര്‍മേഴ്സ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഇതരസംസ്ഥാനത്തുനിന്നും കേരളത്തിലെത്തുന്ന പാല്‍, പാലുത്പന്ന വില്‍പ്പന നിരോധിക്കണം, സംസ്ഥാനത്തെ എല്ലാ വെറ്റിറനറി ഡിസ്പെന്‍സറികളിലും ഡോക്ടര്‍മാരുടെ രാത്രികാല സേവനം ലഭ്യമാക്കണം, ക്ഷീര കര്‍ഷര്‍ക്ക് പാലിന്റെ അളവിന് ആനുപാതികമായ സബ്സിഡി പണമായി നല്‍കണം എന്നീ ആവശ്യങ്ങളും അസോസിയേഷന്‍ മുന്നോട്ടുവച്ചു.

ക്ഷീര കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന വകുപ്പും മൃഗ സംരക്ഷണ വകുപ്പും മില്‍മയും ഒരേ മനസോടെ കര്‍ഷകരെ സഹായിച്ചില്ലെങ്കില്‍ ക്ഷീരമേഖലയിലെ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ജില്ലാ പ്രസിഡന്റ് ശശിധരന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വേണു ചെറിയത്ത്, എ.കെ. താജ് മന്‍സൂര്‍, പി.പി. ശരീഫ, ബിജു സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Top Stories
Share it
Top