സര്‍ക്കാരിന്റെ പ്രതിഛായ പൊലീസിന്റെ വീഴ്ച വച്ചു വിലയിരുത്തരുത്: എ.സി. മൊയ്തീൻ

Published On: 17 May 2018 4:15 PM GMT
സര്‍ക്കാരിന്റെ പ്രതിഛായ പൊലീസിന്റെ വീഴ്ച വച്ചു വിലയിരുത്തരുത്: എ.സി. മൊയ്തീൻ

തൃശൂർ: പൊലീസിനു വീഴ്ച പറ്റിയിട്ടുണ്ടെന്നും വീഴ്ചകളോടുള്ള സർക്കാരിന്റെ നിലപാട് എന്താണ് എന്നതാണു വിലയിരുത്തേണ്ടതെന്നും മന്ത്രി എ.സി.മൊയ്തീൻ. മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷം നടക്കാനിരിക്കെ സർക്കാരിന്റെ പ്രതിച്ഛായയെ പൊലീസിനു പറ്റിയ വീഴ്ചകളെ വച്ചു വിലയിരുത്തേണ്ടതില്ല.

എടപ്പാൾ സംഭവത്തിൽ എസ്ഐയെ ബലിയാടാക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് വന്ന ശേഷം പരിശോധിക്കാം. നോക്കുകൂലി സാർവത്രികമായി ഇപ്പോൾ ഇല്ല. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാവാം. അതു സംബന്ധിച്ചു പരാതി കിട്ടിയാൽ നടപടി സ്വീകരിക്കും. മലബാർ സിമന്റ്സ് ഇപ്പോൾ ലാഭത്തിലാണെന്നും 23ന് ഡിവിഡന്റ് വിതരണം ചെയ്യാൻ പോകുകയാണെന്നും മന്ത്രി പറഞ്ഞു.

Top Stories
Share it
Top