ആയിരം മെഗാവാട്ട് സൗരോർജ വൈദ്യുതി ഉത്പാദിപ്പിക്കും - മന്ത്രി എം.എം.മണി

കോഴിക്കോട്: ആയിരം മെഗാവാട്ട് സൗരോർജ വൈദ്യുതി ഉദ്പാദിപ്പിക്കാൻ തീരുമാനമായതായി വൈദ്യുത മന്ത്രി എം.എം.മണി. പേരാമ്പ്ര ഇലക്ട്രിക്കൽ സബ് ഡിവിഷൻ, പേരാമ്പ്ര...

ആയിരം മെഗാവാട്ട് സൗരോർജ വൈദ്യുതി ഉത്പാദിപ്പിക്കും - മന്ത്രി എം.എം.മണി

കോഴിക്കോട്: ആയിരം മെഗാവാട്ട് സൗരോർജ വൈദ്യുതി ഉദ്പാദിപ്പിക്കാൻ തീരുമാനമായതായി വൈദ്യുത മന്ത്രി എം.എം.മണി. പേരാമ്പ്ര ഇലക്ട്രിക്കൽ സബ് ഡിവിഷൻ, പേരാമ്പ്ര നോർത്ത് സെക്ഷൻ ഓഫീസുകൾ പേരാമ്പ്ര പയ്യോളി റോഡിലുള്ള കെ എസ്ഇബിയുടെ 33 കെവി സബ് സ്റ്റേഷൻ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കൂളുകൾ, സർക്കാർ ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ചാണ് സോളാർ വൈദ്യുതി ഉദ്പാദനം ലക്ഷ്യമിടുന്നത്. നിലവിലുള്ള ചെറുകിട ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി തീർപ്പാക്കും. രാമയ്ക്കൽ മേട്ടിൽ കൂടുതൽ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

വൈദ്യുതി ഉദ്പാദനം വർധിപ്പിക്കാനും എല്ലാവർക്കും വൈദ്യുതി തടസമില്ലാതെ നൽകുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്ന് പേരാമ്പ്ര സുരഭി അവസുവിൽ നടന്ന ചടങ്ങിൽ അധ്യക്ഷം വഹിച്ചുകൊണ്ട് മന്ത്രി ടി.പി.രാമകൃഷണൻ പറഞ്ഞു. പേരാമ്പ്ര മേഖലയിലെ കെഎസ്ഇബി ഓഫീസുകളിലെ തിരക്ക് കണക്കിലെടുത്ത് ചെറുവണ്ണൂർ, തുറയൂർ സബ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയിലെ ആദ്യ സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള പ്രവർത്തനമാണ് നടന്നുവരുന്നത്. ആർക്കെങ്കിലും വൈദ്യുതി കണക്ഷന് അപേക്ഷിച്ച് കിട്ടിയില്ലെങ്കിൽ പഞ്ചായത്തുകളെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

കെഎസ്ഇബി ലിമിറ്റഡിന്റെ ചെമ്പ്ര റോഡിലുള്ള പേരാമ്പ്ര ഇലക്ട്രിക്കൽ സബ്ഡിവിഷൻ, പേരാമ്പ്ര സെക്ഷൻ ഓഫീസുകളും, പൈതോത്ത് റോഡിലുള്ള പേരാമ്പ്ര നോർത്ത് ഓഫീസും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചു വന്നിരുന്നത്. ഈ ഓഫീസുകളാണ് കെഎസ്ഇബിയുടെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയത്.

ചീഫ് എൻജിനീയർ ( സിസ്ട്രിബ്യൂഷൻ, നോർത്ത്) എസ്. പരമേശ്വരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യം ചെയർപേഴ്സൺ സുജാത മനയ്ക്കൽ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി.സതി, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മജ, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.ഷീജ ശശി, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ചെറു വോട്ട്, മുൻ എം.എൽ.എ കെ.കുഞ്ഞമത് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ.ബാലൻ, പേരാമ്പ്ര വികസന മിഷൻ കൺവീനർ എം.കുഞ്ഞിമത്, വിവിധ രാഷ്ട്രീയ പാർട്ടി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ത്തു. പി.പ്രസന്ന (ഡെപ്യൂട്ടി ചീഫ് എൻജിനീയർ, ട്രാൻസ്മിഷൻ സർക്കിൾ നോർത്ത് ) റിപ്പോർട്ട് അവതരിപ്പിച്ചു.

Read More >>