കോൺ​ഗ്രസിലെ യുവനേതാക്കളെ ട്രോളി എംഎം മണി

ഇടുക്കി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ ദേശീയ നേതൃത്വത്തെ സമീപിച്ച കോണ്‍ഗ്രസിലെ യുവ നേതാക്കളെ ട്രോളി...

കോൺ​ഗ്രസിലെ യുവനേതാക്കളെ ട്രോളി എംഎം മണി

ഇടുക്കി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ ദേശീയ നേതൃത്വത്തെ സമീപിച്ച കോണ്‍ഗ്രസിലെ യുവ നേതാക്കളെ ട്രോളി മന്ത്രി എം.എം.മണി. രാജ്യസഭാ സീറ്റൊന്നും പ്രതീക്ഷിക്കേണ്ട, വേണമെങ്കില്‍ ഒരു ഡല്‍ഹി ടൂര്‍ ഒക്കെ പോയിട്ടു വാ എന്നാണ് മന്ത്രിയുടെ പരിഹാസം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മണി യുവനേതാക്കളെ ട്രോളിയത്.

തലക്കെട്ടിന് താഴെയുള്ള ഡല്‍ഹിയിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ചിത്രങ്ങളിൽ ‘നോര്‍ത്ത് ഇന്ത്യ എസ്‌കര്‍ഷന്‍സ്’ ഡല്‍ഹി ടൂര്‍ പാക്കേജ് എന്നെഴുതിയിട്ടുണ്ട്. നിരവധി ലൈക്കുകളും കമൻറുകളും ഷെയറുകളും ട്രോളിന് ലഭിച്ചിട്ടുണ്ട്.

പാർട്ടി തീ​​രു​​മാ​​നം തി​​രു​​ത്ത​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് യു​വ എം.​എ​ൽ.​എ​മാ​രാ​യ ഷാ​​ഫി പ​​റ​​മ്പി​​ൽ, ഹൈ​​ബി ഈ​​ഡ​​ൻ, കെ.​​എ​​സ്. ശ​​ബ​​രീ​​നാ​​ഥ​ൻ, അ​​നി​​ൽ അ​​ക്ക​​ര, വി.​​ടി. ബ​​ൽ​​റാം, റോ​​ജി എം. ​​ജോ​​ൺ എ​​ന്നി​​വ​ർ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി​​ക്ക് ക​​ത്ത​​യ​​ച്ചിട്ടുണ്ട്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ത്മാ​ഭി​മാ​നം പ​ണ​യ​പ്പെ​ടു​ത്തു​ന്ന തീ​രു​മാ​നം നേ​തൃ​ത്വം കൈ​ക്കൊ​ള്ള​രു​തെ​ന്ന്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡീ​ൻ കു​ര്യാ​ക്കോ​സ്​ പ​റ​ഞ്ഞിരുന്നു.<>

Read More >>