മക്കയില്‍ ശിവലിംഗമുണ്ടെന്ന് വ്യാജ ചിത്രം നിർമിച്ച് പ്രചരിപ്പിച്ച ആൾക്കെതിരെ അന്വേഷണം വേണം: ന്യൂനപക്ഷ കമ്മീഷന്‍ 

കോഴിക്കോട്: മക്കയില്‍ ശിവലിംഗമുണ്ടെന്ന് വ്യാജ ചിത്രം നിര്‍മ്മിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്തി...

മക്കയില്‍ ശിവലിംഗമുണ്ടെന്ന് വ്യാജ ചിത്രം നിർമിച്ച് പ്രചരിപ്പിച്ച ആൾക്കെതിരെ അന്വേഷണം വേണം: ന്യൂനപക്ഷ കമ്മീഷന്‍ 

കോഴിക്കോട്: മക്കയില്‍ ശിവലിംഗമുണ്ടെന്ന് വ്യാജ ചിത്രം നിര്‍മ്മിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിജിപിയോട് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ ഉത്തരവിട്ടു. മതവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിനും മതവികാരം വ്രണപ്പെടുത്തുന്നതിനും വേണ്ടിയാണിതെന്നും സമൂഹത്തില്‍ സമാധാനം നിലനിര്‍ത്താനും മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കാനും പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ നല്‍കിയ ഹരജിയിലാണ് കമ്മീഷന്റെ ഉത്തരവ്.

ഹരജി ഗൗരവമുള്ളതാണെന്നും ആരോപണം അന്വേഷിച്ച് ചിത്രത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ സംസ്ഥാന പോലിസ് മേധാവി എടുത്ത നടപടി എന്താണെന്ന് വിശദീകരിച്ച് ഉത്തരവ് കൈപറ്റി ഒരു മാസത്തിനുള്ളില്‍ കമ്മീഷന് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പിക്കണമെന്നുമാണ് ഹനീഫയുടെ ഉത്തരവ്. ന്യൂനപക്ഷ കമ്മീഷന്‍ ആക്ടിലെ ഒമ്പത് സി വകുപ്പനുസരിച്ച് ന്യൂനപക്ഷങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും ഭാഷാ പരവുമായ അവകാശങ്ങളും സംരക്ഷണ വ്യവസ്ഥകളും ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തുന്നതിനെ പറ്റിയുള്ള പ്രത്യേക പരാതിയില്‍ അന്വേഷണം നടത്തി അധികാരികള്‍ക്കു മുമ്പാകെ എത്തിച്ച് തുടര്‍ നടപടികള്‍ നിരീക്ഷിക്കുകയും ചെയ്യുകയെന്ന കമ്മീഷന്റെ അധികാരമുപയോഗിച്ചാണ് പരാതിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

അനീഷ് വിശ്വകര്‍മ്മയെന്ന വ്യക്തിയാണ് കഅബാലയത്തെ വികൃതമാക്കിയുള്ള ചിത്രം നിര്‍മ്മിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചത്. കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് ഇരുപത്തിയഞ്ചു കേസുകളാണ് കമ്മീഷന്റെ പരിഗണനക്കു വന്നത്. ഇതില്‍ അഞ്ചെണ്ണം ഉത്തരവ് പറയാന്‍ മാറ്റി വച്ചു.

Story by
Read More >>