സ്വേച്ഛാതിപത്യ പ്രവണതകളെ നേരിടണ്ടത് അടിയന്തരാവസ്ഥയുടെ അനുഭവങ്ങളെ മുന്നില്‍വെച്ചെന്ന് എം.കെ പ്രേംനാഥ്

Published On: 25 Jun 2018 8:30 AM GMT
സ്വേച്ഛാതിപത്യ പ്രവണതകളെ നേരിടണ്ടത് അടിയന്തരാവസ്ഥയുടെ അനുഭവങ്ങളെ മുന്നില്‍വെച്ചെന്ന് എം.കെ പ്രേംനാഥ്

കോഴിക്കോട്: സ്വേച്ഛാതിപത്യ പ്രവണതകളെ നേരിടേണ്ടത് അടിയന്തരാവസ്ഥയുടെ അനുഭവങ്ങളിലൂടെയാകണമെന്ന് മുന്‍ എംഎല്‍എ എം.കെ പ്രേംനാഥ്. സോഷ്യലിസ്റ്റുകളുടെ കൂട്ടായ്മയായ നമ്മള്‍ സോഷ്യലിസ്റ്റുകള്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥാ വിരുദ്ധദിനാചരണം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. ജനാധിപത്യമൂല്യങ്ങള്‍ വളരെ വിലയേറിയതാണെന്നും പൊരുതി നേടിയ ജനാധിപത്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ പല ഭാഗത്തുനിന്നും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച എബ്രഹാം മാനുവല്‍ അടിയന്തരാവസ്ഥാ കാലത്ത് നേരിട്ട പീഡനങ്ങങ്ങള്‍ വിവരിച്ചു. ഗണേശന്‍ കാക്കൂര്‍, ഇളമന ഹരിദാസ്, ഇ.പി ദാമോദരന്‍ മാസ്റ്റര്‍, എന്‍.സി മോയിന്‍കുട്ടി, അമ്മത് മാസ്റ്റര്‍, പി. മധു മാസ്റ്റര്‍, കരീം പുതുപ്പാടി, സുബലാല്‍ പാടക്കല്‍ എന്നിവര്‍ സംസാരിച്ചു.

Top Stories
Share it
Top