ഗണേഷ് കുമാര്‍ എം എല്‍ എ മര്‍ദ്ദിച്ചതായി പരാതി;  യുവാവ്  ചികിത്സയില്‍  

കൊല്ലം: കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ​ഗണേഷ് കുമാര്‍ എം എല്‍ എയും ഡ്രൈവറും ചേർന്ന് യുവാവിനെ മർദ്ദിച്ചുവെന്ന് പരാതി. ബുധനാഴ്ച ഉച്ചകഴിഞ്ഞ്...

ഗണേഷ് കുമാര്‍ എം എല്‍ എ  മര്‍ദ്ദിച്ചതായി പരാതി;  യുവാവ്  ചികിത്സയില്‍  

കൊല്ലം: കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ​ഗണേഷ് കുമാര്‍ എം എല്‍ എയും ഡ്രൈവറും ചേർന്ന് യുവാവിനെ മർദ്ദിച്ചുവെന്ന് പരാതി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് അഞ്ചൽ ശബരി​ഗിരി എന്ന സ്ഥലത്താണ് സംഭവം. മർദ്ദനമേറ്റ അനന്തകൃഷ്ണൻ (22) എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഞ്ചൽ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎൽഎ. ഇതേ വീട്ടിൽനിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ എംഎൽഎയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎൽഎ യുവാവിനെ മർദ്ദിക്കുകയായിരുന്നു. പിന്നാലെ ഡ്രൈവറും മർദ്ദിച്ചു. അനന്ത കൃഷ്ണനെ അഞ്ചൽ ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിൽസയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story by
Read More >>