മാധ്യമങ്ങൾ വാർത്ത പെരുപ്പിച്ച് കാണിക്കുന്നു: മന്ത്രി എം.എം. മണി

Published On: 2018-05-29T20:30:00+05:30
മാധ്യമങ്ങൾ വാർത്ത പെരുപ്പിച്ച് കാണിക്കുന്നു: മന്ത്രി എം.എം. മണി

തിരുവനന്തപുരം: പോലിസ് അതിക്രമങ്ങളെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകൾക്കെതിരെ മന്ത്രി എം.എം. മണി. സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ പോലീസ് എന്ത് ചെയ്താലും മാധ്യമങ്ങള്‍ അത് പെരുപ്പിച്ച് കാണിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ കാലത്ത് എന്ത് നടന്നാലും ഒരുകുഴപ്പവുമില്ലായെന്നും മന്ത്രി കുറ്റപ്പെടുത്തി.

പോലിസ് അതിക്രമം എന്നൊന്നും പറഞ്ഞ് ഞങ്ങളെ ആരും പേടിപ്പിക്കാന്‍ വരണ്ടെന്നും പോലിസിന്റെ അതിക്രമങ്ങളെ നേരിടുകയും അതിജീവിക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങളെന്നും അദ്ദേഹം പറഞ്ഞു. പോലിസിന്റെ ഭാഗത്ത് നിന്ന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാലും ജീവഹാനി സംഭവിച്ചാലും ഞങ്ങള്‍ക്ക് ഒരു നിലപാടാണ്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ പോലിസ് ആരെയെങ്കിലും തല്ലി കൊന്നാലും വ്യഭിചാരിച്ചാലും ഒരു കുഴപ്പവുമില്ലായിരുന്നു. എന്നാല്‍, ഞങ്ങള്‍ ഭരിക്കുമ്പോള്‍ എവിടെയെങ്കിലും ഏതെങ്കിലും പോലിസുകാരന്‍ വല്ല വിവരക്കേടും കാണിച്ചാല്‍ അതും പറഞ്ഞ് ഞങ്ങള്‍ക്കിട്ട് ഒലത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. താന്‍ പറഞ്ഞത് പോലെ തന്നെ വാർത്ത കൊടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top Stories
Share it
Top