ജലനിരപ്പ്​ 2400 അടിയാകുന്നതിന്​ മുമ്പ്​ ഇടുക്കി ഡാം തുറക്കും- മന്ത്രി എംഎം മണി

Published On: 28 July 2018 9:15 AM GMT
ജലനിരപ്പ്​ 2400 അടിയാകുന്നതിന്​ മുമ്പ്​ ഇടുക്കി ഡാം തുറക്കും- മന്ത്രി എംഎം മണി

ഇടുക്കി: ജലനിരപ്പ്​ 2400 അടിയാകുന്നതിന്​ മുമ്പ്​ ഇടുക്കി ഡാം തുറന്നേക്കുമെന്ന്​ വൈദ്യുതി മന്ത്രി എം.എം മണി. അപകട സാധ്യത മുന്നിൽ കണ്ട് രാത്രി സമയത്ത്​ ഡാം തുറക്കില്ല. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങളുടെ ചുമതല റവന്യു അഡീഷണൽ ചീഫ്​ സെക്രട്ടറിക്ക്​ അയിരിക്കുമെന്ന്​ മന്ത്രി അറിയിച്ചു.

ഇടുക്കി ഡാമിലെ ജലനിരപ്പ്​ ഇന്ന്​ 2993 അടിയായാണ്​. 2400 അടിയിലേക്ക്​ ജലനിരപ്പ്​ എത്തിയാൽ ഡാം തുറക്കുമെന്നാണ്​ വൈദ്യുത വകുപ്പ്​ രാവിലെ അറിയിച്ചിരുന്നത്​. 2403 അടിയാണ്​ ഇടുക്കി ഡാമിലെ പരമാവധി സംഭരണ ശേഷി. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നതിനായി ഇടുക്കിയിൽ വെള്ളിയാഴ്​ച ഉന്നതതല യോഗം ചേർന്നിരുന്നു.

അതേ സമയം ഇടുക്കി ഡാം തുറന്നാൽ എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസ്സം എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വേ നടത്താൻ സർക്കാർ തീരുമാനിച്ചു. വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരുവശങ്ങളിലും 100 മീറ്ററിനുള്ളിലെ കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ട്​. ഇവിടെ താമസിക്കുന്നവരെക്കുറിച്ചുള്ള വിവരമാണ് ശേഖരിക്കുക

Top Stories
Share it
Top