സ്വാശ്രയം സർക്കാരിന് ബാധ്യതയായെന്ന് എം എം മണി

Published On: 7 July 2018 3:30 PM GMT
സ്വാശ്രയം സർക്കാരിന് ബാധ്യതയായെന്ന് എം എം മണി

കോതമംഗലം കോഴിപ്പിള്ളി ഗവ. എൽപി സ്കൂളിന്റെ പുതിയ മന്ദിരം ഉത്ഘാടനം മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാരിന് ഒരു ബാധ്യതയായി മാറിയെന്ന് വൈദ്യുതി മന്ത്രി എം എം മണി. സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കാൻ കുട്ടികളില്ലാത്ത അവസ്ഥയാണ്. കോതമംഗലം കോഴിപ്പിള്ളി ഗവ. എൽപി സ്കൂളിന്റെ പുതിയ മന്ദിരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇടതുപക്ഷ സർക്കാരിന്റെ നേതത്വത്തിൽ വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. പഠിക്കാൻ കുട്ടികളില്ലാത്തതിനാൽ പുതിയ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്കൂളിലെ ഗണിത ലാബിന്റെ ഉത്ഘാടനം ജോയ്സ് ജോർജ് എംപിയും ജൈവ വൈവിധ്യ പാർക്കിന്റെ ഉത്ഘാടനം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിമും നിർവഹിച്ചു. ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. ആന്റണി ജോൺഎംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽപ്പെടുത്തിയാണ് സ്കൂളിന്റെ പുതിയ മന്ദിരം പണികഴിപ്പിച്ചത്.

Top Stories
Share it
Top