വാഹന മോഷണ കേസിലെ പ്രതി മൊബൈൽ മോഷണക്കേസിൽ പിടിയിൽ

Published On: 2018-06-26T08:30:00+05:30
വാഹന മോഷണ കേസിലെ പ്രതി മൊബൈൽ മോഷണക്കേസിൽ പിടിയിൽ

എറണാകുളം: വാഹന മോഷണ കേസിലെ പ്രതി മൊബൈൽ മോഷണക്കേസിൽ അറസ്റ്റിൽ. നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്തുള്ള ലൈല ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരൻ തിരുവനന്തപുരം സ്വദേശി ഷിജിന്റെ മൊബൈൽ മോഷ്ടിച്ച കേസിൽ കുമരകം കവണാറ്റിങ്കര ശരണാലയം വീട്ടിൽ സച്ചു ചന്ദ്രനെ യാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

പുലർച്ചെ 1. 30 മണിയോടെ ഹോട്ടലിൽ എത്തിയ സച്ചു ചന്ദ്രൻ ഉറങ്ങി കിടക്കുകയായിരുന്ന ഷിജിന്റെ മൊബൈൽ എടുത്തു കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുമായി സ്റ്റേഷനിൽ എത്തി പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വഷണം നടത്തി വരവേ നോർത്ത് പാലത്തിനടിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷണം നടത്തിയ സമയത്തു ധരിച്ചിരുന്ന ഓവർ കോട്ട് തന്നെ പിടിയിലാകുമ്പോഴും ധരിച്ചിരുന്നതിനാൽ ഇയാളെ പോലീസിന് എളുപ്പത്തിൽ തിരിച്ചറിയാനായി. മോഷ്ടിച്ച മൊബൈൽ ഫോൺ പ്രതിയുടെ കയ്യിൽ നിന്നും പോലീസ് കണ്ടെടുത്തു. <>

രാവിലെ മുതൽ പല മൊബൈൽ കടകളിലും ഫോൺ വിൽക്കാൻ ശ്രമിച്ചെങ്കിലും തിരിച്ചറിയൽ രേഖകൾ ഒന്നും കയ്യിൽ ഇല്ലാതിരുന്നതിനാൽ വിൽക്കാൻ സാധിച്ചില്ല. ചോദ്യം ചെയ്യലിൽ 2016 ൽ സെൻട്രൽ പോലീസ് സ്റ്റേഷനിൽ മൂന്ന് ബൈക്ക് മോഷണ കേസുകൾ ഉള്ളതായി സമ്മതിച്ചു. ഒരു കേസിൽ എട്ട് മാസത്തെ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നോർത്ത് സി.ഐ കെജെ.പീറ്ററിന്റെ നിർദ്ദേശപ്രകാരം എസ്.ഐ വിബിൻദാസ് എ.എസ്.ഐ ശ്രീകുമാർ, എ.എസ്.ഐ പോളച്ചൻ,എസ്.സി.പി.ഒ മാരായ വിനോദ് എവി, വിനോദ് കൃഷ്ണ, രാഹുൽ കൃഷ്ണ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Top Stories
Share it
Top