കത്തി താഴെ ഇടാന്‍ മോദി ആര്‍എസ്എസ് പ്രവര്‍ത്തകരോട് പറയണം : കോടിയേരി

Published On: 8 May 2018 7:00 AM GMT
കത്തി താഴെ ഇടാന്‍ മോദി ആര്‍എസ്എസ് പ്രവര്‍ത്തകരോട് പറയണം : കോടിയേരി

കണ്ണൂര്‍: കൊലക്കത്തി താഴെ ഇടാന്‍ നരേന്ദ്രമോദി കേരളത്തിലെ ആര്‍എസ്എസ്സുകാരെ ഉപദേശിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചു. ആര്‍എസ്എസ് ആക്രമണത്തിനെതിരെ സംസ്ഥാനത്ത് സമാധാനപരമായ പ്രതിഷേധം ഉണ്ടാകണമെന്നും പ്രകോപനത്തില്‍ കുടുങ്ങരുതെന്നും കോടിയേരി ആവശ്യപ്പെട്ടു.

കേന്ദ്രഭരണത്തിന്റെ തണലില്‍ ആര്‍എസ്എസ് ആക്രണം സംസ്ഥാനത്ത് തുടരുകയാണ്. ബാബുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ജനങ്ങളെ ആകെ ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രകോപനം സൃഷ്ടിച്ച് കലാപത്തിന് വഴിതുറക്കുന്ന ഗൂഡപദ്ധതിയാണ് ആര്‍എസ്എസ്സുകാരുടേതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Top Stories
Share it
Top